Skip to main content

 മാലിന്യ നിർമാർജ്ജനം പട്ടയം, നെല്ല് സംഭരണം എന്നിവ മുൻഗണനാ വിഷയങ്ങൾ

 

 

ജില്ലയിൽ മാലിന്യ നിർമാർജ്ജനം,പട്ടയം, നെല്ല് സംഭരണം തുടങ്ങിയവ മുൻഗണനാ വിഷയങ്ങളായിരിക്കുമെന്ന് ജില്ലാ കളക്ടറായി ചുമതലയേറ്റ കെ സുധീർ പറഞ്ഞു. ജില്ലയിൽ പൂർത്തീകരിക്കാനുള്ള പ്രധാന പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നതോടൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പ്രഥമ പരിഗണന നൽകും. മാലിന്യ നിർമാർജനം, വ്യവസായം  വികസനത്തിൻ്റെ മൂല്യവർദ്ധനവ്, നെല്ല് സംഭരണം, വ്യാവസായിക ഇടനാഴി, സമാർട്ട്സിറ്റി, പട്ടികജാതി വികസനം എന്നീ ജില്ലയുടെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് പ്രാധാന്യം നൽകും. കുട്ടികളിലും, യുവാക്കളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എക്‌സൈസ് പോലീസ് വകുപ്പുകളുമായി സഹകരിച്ച് നടപടികൾ ഊർജിതമാക്കും. കുട്ടികളിൽ ആത്മഹത്യ പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്കൂളുകളും , കോളേജുകളും കേന്ദ്രീകരിച്ച് കൗൺസിലിങ് ശക്തമാക്കും , കുട്ടികളിലെ അമിതമൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കും. കൗൺസിലർമാരുടെ അഭാവം പരിഹരിക്കും. ജലലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം ഭൂഗർഭജലം പരിധിയിൽ കുടുതൽ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് വ്യാവസായിക രംഗം പരിപോഷിപ്പിക്കും. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ അതിവേഗം പരിഹാരം കാണാൻ ശ്രമിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ചുമതല ഏറ്റെടുത്ത ശേഷം ജില്ലയിലെ പ്രധാന വിഷയങ്ങളെ സംബന്ധിച്ച്  ഉദ്യോഗസ്ഥ തലത്തിൽ ജില്ലാ കളക്ടർ ചർച്ച നടത്തി.

date