Skip to main content

സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവു പത്രിക തയാറാക്കല്‍; പരിശീലനം നടത്തി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മത്സരിച്ച  സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് വരവ് ചെലവ് സംബന്ധിച്ച അന്തിമ പത്രികകള്‍ തയ്യാറാക്കുന്നതിനുള്ള ഫെസിലിറ്റേഷന്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പ്ലാനിങ് സമ്മേളന ഹാളില്‍ നടന്ന പരിശീലനത്തില്‍ സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥികള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ദൈനംദിന വരവ് ചെലവ് കണക്കുകളും, അസിസ്റ്റന്റ് എക്‌സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍ കണ്ടെത്തി ഷാഡോ ഒബ്‌സര്‍വ്വേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ കണക്കുകളും തമ്മിലുള്ള വൈരുധ്യം പരിഹരിക്കുന്നതിനായുള്ള റിക്കണ്‍സിലേഷന്‍ യോഗം മെയ് 30 ന് രാവിലെ 10 ന് നടക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം. ബന്ധപ്പെട്ട രേഖകള്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ജനപ്രാതിനിധ്യ നിയമപ്രകാരം ഫലപ്രഖ്യാപന തീയതി കഴിഞ്ഞ് 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകള്‍ നിശ്ചിത മാതൃകയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതില്‍ വീഴ്ച വരുത്തുകയോ തെറ്റായ കണക്ക് സമര്‍പ്പിക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിയമനടപടി സ്വീകരിക്കും.

date