Post Category
ചരമോപചാരപത്രിക കൈമാറി
അന്തരിച്ച മുന്‍ കേരള നിയമസഭാംഗം ബാബു എം. പാലിശ്ശേരിക്ക് കേരള നിയമസഭ അര്‍പ്പിച്ച ചരമോപചാരത്തിന്റെ പകര്‍പ്പ് ബന്ധുക്കള്‍ക്ക് കൈമാറി. ബാബു എം. പാലിശ്ശേരിയുടെ കുന്നംകുളം കടവല്ലൂരിലെ വസതിയില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ആര്. മനോജില്‍ നിന്നും ബാബു എം. പാലിശ്ശേരിയുടെ ഭാര്യ ഇന്ദിര, മകന് അഖില്‍ എന്നിവര്‍ ചേര്‍ന്ന് ചരമോപചാരപത്രിക ഏറ്റുവാങ്ങി. ഹുസൂർ ശിരസ്തദാർ ലിഷ സി.വി, കുന്നംകുളം തഹസില്‍ദാര്‍ കെ. അബ്ദുള്‍ നാസര്‍, വില്ലേജ് ഓഫീസര്‍ എ. സന്തോഷ്, ജെ.എസ് കെ. രമാദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
date
- Log in to post comments