Post Category
പ്രശ്നപരിഹാര അദാലത്ത് മെയ് 29 ന്
ഇന്ത്യൻ നേവിലെ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി പ്രശ്നപരിഹാര അദാലത്തും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. മെയ് 29 ന് രാവിലെ 11 മണി മുതൽ തൃശ്ശൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസ് കോൺഫറൻസ് ഹാളിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഐ എൻ എസ് വെണ്ടുരുത്തിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ബോധവത്കരണ ക്ലാസ് നയിക്കുക. ഇന്ത്യൻ നേവിയിലെ എല്ലാ വിമുക്തഭടന്മാരും അവരുടെ ആശ്രിതരും പങ്കെടുക്കണമെന്ന് സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
date
- Log in to post comments