Skip to main content

ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി, മറ്റക്കര, പൈനാവ്, കല്ലേറ്റുംകര, കുഴൽമന്നം, വടകര, കല്യാശ്ശേരി എന്നീ മോഡൽ പോളിടെക്ന‌ിക് കോളേജുകളിലേക്കും പൂഞ്ഞാർ എഞ്ചിനിയറിംഗ് കോളേജുകളിലെയും ത്രിവത്സര ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡിപ്ലോമ പഠനത്തിന് താല്പര്യമുള്ള എസ്.എസ്.എൽ.സി അല്ലെങ്കിൽ പ്ലസ് ടൂ പാസ്സായ വിദ്യാർത്ഥികൾക്ക് മോഡൽ പോളിടെക്‌നിക് കോളേജുകളിൽ നേരിട്ട് എത്തിയോ ഫോൺ വഴി ബന്ധപ്പെട്ടോ കോഴ്‌സ് സംബന്ധമായ സംശയങ്ങൾ അന്വേഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് കോളേജുകളുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ : 8547005000

കരുനാഗപ്പള്ളി - 0476-2623597, 8547005083, മറ്റക്കര - (0481-2542022, 8547005081),
പൈനാവ് - (0486-2232246, 8547005084),
 കല്ലേറ്റുംക്കര - (0480-2720746, 8547005080),
കുഴൽമന്നം - (04922-272900, 8547005086),
വടകര - (0496-2524920, 8547005079), കല്ല്യാശ്ശേരി-  (0497-2780287, 8547005082) പൂഞ്ഞാർ എഞ്ചിനിയറിംഗ് കോളേജ് - (04822-271737, 9447460142)

date