Skip to main content

അറിയിപ്പുകള്‍

ടെണ്ടര്‍ ക്ഷണിച്ചു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീഏജന്റ്സ്, കെമിക്കല്‍സ് തുടങ്ങിയവ റേറ്റ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ അഞ്ചിന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2960241.

അധ്യാപക നിയമനം

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മേയ് 29, 30 തീയതികളില്‍ നടക്കും. 29ന് രാവിലെ 10ന് മലയാളം, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഉച്ചക്ക് രണ്ടിന് മാത്തമാറ്റിക്സ്, ഹിന്ദി, ഫിസിക്കല്‍ എജ്യൂക്കേഷന്‍, മെയ് 30ന് രാവിലെ 10ന് ഇംഗ്ലീഷ്, കോമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നിങ്ങനെയാണ് അഭിമുഖം. യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പങ്കെടുക്കാം. ഫോണ്‍: 0495-2223243, 8547005025.

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പിലേക്ക് ദിവസവേതനത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കും. യോഗ്യത: ഡിഗ്രി/മൂന്നു വര്‍ഷ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മെയ് 29ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2383210.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ പുതിയ സി.സി.എഫ് ആന്‍ഡ് ലൈബ്രറി ബ്ലോക്കിലേക്ക് ഡ്യുവല്‍ വയറിങ് ബോര്‍ഡുകള്‍ (വൈറ്റ് ആന്‍ഡ് ഗ്രീന്‍ സെറാമിക് -8 എണ്ണം) വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 25ന് ഉച്ചക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ അംശദായം അടച്ചുവരുന്നവരുമായ അംഗങ്ങളുടെ മക്കളില്‍ 2025-26 അക്കാദമിക വര്‍ഷം എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരില്‍നിന്ന് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. unorganisedwssb.org എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ 15 വരെ  അപേക്ഷിക്കാം. ഫോണ്‍: 0495 2378480.

റേഡിയോഗ്രാഫര്‍ നിയമനം

കോഴിക്കോട് ഗവ. ദന്തല്‍ കോളേജ് ആശുപത്രി വികസന സമിതിക്ക് കീഴില്‍ ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി വിഭാഗത്തില്‍ റേഡിയോഗ്രാഫര്‍ ട്രെയ്നിയെ നിയമിക്കും. യോഗ്യത: ഡി.ആര്‍.ടി/ഡി.ആര്‍.ആര്‍.ടി/ബി.എം.ഐ.ടി/ബി.എസ്.സി റേഡിയോളജി. മെയ് 29ന് രാവിലെ 11ന് ആധാര്‍ കാര്‍ഡ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി, മതം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ സഹിതം അഭിമുഖത്തിനെത്തണം. 

കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ദിവസവേതന/കരാര്‍ വ്യവസ്ഥയില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത: വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. ജൂണ്‍ എട്ടിന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2852239.

 

ഗവ. പ്രീ-മെട്രിക് ഹോസ്റ്റലില്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കക്കോടിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഗവ. പ്രീ-മെട്രിക് ഹോസ്റ്റലില്‍ പ്രവേശനത്തിന് അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ചേളന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9947394372, 8075138862.

പ്രിന്റിങ് ടെക്നോളജി കോഴ്സുകള്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപറേഷന്‍ ആന്‍ഡ് ഫിനിഷിങ് കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി വിജയിച്ചവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. അപേക്ഷാ ഫോമിനും വിവരങ്ങള്‍ക്കും ഓഫീസര്‍ ഇന്‍-ചാര്‍ജ്, സി-ആപ്റ്റ് സബ്സെന്റര്‍, ബൈരായിക്കുളം എല്‍.പി സ്‌കൂള്‍ കോമ്പൗണ്ട്, റാം മോഹന്‍ റോഡ്, കോഴിക്കോട് -673004 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0495 2723666, 0495 2356591, 9496882366, ഇ-മെയില്‍: kozhikode@captkerala.com

പുനര്‍ലേലം

കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എന്‍.ഡി.പി.എസ് ആക്ട് കേസുകളില്‍ പിടിച്ചെടുത്ത മൂന്ന് വാഹനങ്ങള്‍ മെയ് 29ന് രാവിലെ 11 മുതല്‍ 4.30 വരെ എം.എസ്.ടി.സി ലിമിറ്റഡ് മുഖേന (www.mstcecommerce.com) ഓണ്‍ലൈനായി പുനര്‍ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മെയ് 28 വരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍: 0495 2722673.

 

കുടിവെള്ള വിതരണം മുടങ്ങും

കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനില്‍ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോമറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് 25 രാവിലെ മുതല്‍ മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് പരിസരപ്രദേശം, കോവൂര്‍, മുണ്ടിക്കല്‍താഴം, കാളാണ്ടിത്താഴം, പൊക്കുന്ന്, പൊന്നംകോട്കുന്ന്, ഇരിങ്ങാടന്‍ പള്ളി, നടപ്പാലം, ഒഴുക്കര, വെള്ളിപ്പറമ്പ്, കോവൂര്‍ എം.എല്‍.എ റോഡ്, നെയ്ത്തുകുളങ്ങര, സൈബര്‍ പാര്‍ക്ക്, മായനാട്, ദേവഗിരി, ചേവായൂര്‍, മഠത്തില്‍മുക്ക്, പൂവങ്ങള്‍, ഗുരുവായൂരപ്പന്‍ കോളേജ്, ചിപ്പിലിപ്പാറ, ചേവായൂര്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.

 

അധ്യാപക നിയമനം

കൽപറ്റ എൻ.എം.എസ്.എം ഗവ.കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ 2026-27 അധ്യയന വർഷത്തേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്/ പി എച്ച് ഡി യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം മെയ് 29 ന് രാവിലെ 10.30-ന് ഓഫീസിൽ അഭിമുഖത്തിന് എത്തണം.

date