Post Category
എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടുവോ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് https://app.srccc.in/register എന്ന ലിങ്കിൽ അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 20നകം ലഭിക്കണം. ഫോൺ: 0471 2570471, 9846033001.
പി.എൻ.എക്‌സ്. 1666/2026
date
- Log in to post comments