Skip to main content

ക്യാഷ് അവാർഡ് : അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ എറണാകുളം ജില്ലയിൽ ഒരു വർഷം അംഗത്വ കാലയളവ് പൂർത്തിയാക്കിയവരുടെ മക്കളിൽ നിന്നും 2025-2026 അദ്ധ്യയന വർഷത്തിൽ പത്താംതരത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുളള ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15.
 ഓൺലൈൻ അപേക്ഷയുടെ കോപ്പിയും അനുബന്ധ രേകഖളു൦ ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.
ഫോൺ:  0484-2366191 

date