Post Category
നിയമനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിക്കുന്നു
വിദ്യാഭ്യാസ വകുപ്പിൽ അധ്യാപക സോഷ്യൽ വർക്കർ നിയമനം നടുത്തുന്നു എന്നുള്ള രീതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള വ്യാജ ഉത്തരവ് സഹിതമുള്ള സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയോ പ്രസ്തുത തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ശിപാർശ നൽകുകയോ ചെയ്തിട്ടില്ല. വ്യാജ വാർത്തകളിൽ അകപ്പെട്ട് പൊതുജനങ്ങൾ വഞ്ചിതരാകരുതെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുവാനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
പി.എൻ.എക്‌സ്. 1688/2026
date
- Log in to post comments