Skip to main content

റബ്ബർ കർഷകർക്ക് 'കേര' പദ്ധതി: ഹെക്ടറിന് 75,000 രൂപ സഹായം

​റബ്ബർ പുനർനടീൽ പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആവിഷ്കരിച്ച 'കേര' (KERA) പദ്ധതിയിലൂടെ കർഷകർക്ക് ഹെക്ടറിന് 75,000 രൂപ വരെ നേരിട്ടുള്ള ധനസഹായം നൽകുന്നു . ആദ്യ വർഷം 55,000 രൂപയും രണ്ടാം വർഷം 20,000 രൂപയും എന്ന ക്രമത്തിൽ ലഭിക്കുന്ന ഈ സഹായം പരമാവധി രണ്ട് ഹെക്ടർ വരെയുള്ള കൃഷിക്കാണ് അനുവദിക്കുന്നത്. 25 സെന്റ് മുതൽ അഞ്ച് ഹെക്ടർ വരെ സ്ഥലത്ത് കൃഷിയുള്ള ചെറുകിട കർഷകർക്കാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്.  

​ധനസഹായത്തിന് പുറമെ ശാസ്ത്രീയ കൃഷിമുറകളിൽ പരിശീലനവും ഫീൽഡ് ഓഫീസർമാരുടെ നേതൃത്വത്തിൽ നേരിട്ടുള്ള മാർഗനിർദ്ദേശങ്ങളും കർഷകർക്ക് ലഭ്യമാകും. കൂടാതെ, ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കുന്നതിനായി 30 അംഗീകൃത നഴ്സറികൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് നഴ്സറി ഒന്നിന് പരമാവധി 6 ലക്ഷം രൂപ വരെ സബ്സിഡിയും സർക്കാർ അനുവദിക്കുന്നുണ്ട്.  

​താൽപ്പര്യമുള്ള കർഷകർക്ക് www.keraplantation.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിയിടത്തിന്റെ സ്കെച്ച്, തൈകൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകൾ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി കേരയുടെ റീജിയണൽ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ :9995297590

date