അറിയിപ്പുകള്
പ്രവേശനം ആരംഭിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഒരു മാസത്തെ എക്സല്‍ വിത്ത് എഐ, കാന്‍വ ഗ്രാഫിക് ഡിസൈന്‍, ടാലി പ്രൈം വിത്ത് ജിഎസ്ടി, ഓഫീസ് അഡ്മിനിസ്ട്രേഷന്, ഹോം ടെക്നീഷ്യന്, കണ്ടന്റ് ക്രീയേഷന് ആന്റ് വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിവിധ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്ക്ക് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാവുന്നതാണ്. ഫോണ്‍ നമ്പര്‍: 8891370026, 0495 2370026
ക്യാഷ് അവാര്‍ഡിനായി അപേക്ഷിക്കാം
2025-26 അദ്ധ്യയന വര്ഷത്തില്പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കും, കായിക മത്സരങ്ങളില്‍ ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി അനുബന്ധത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ, കായിക പ്രോത്സാഹന ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യുന്നതിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം, മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ആധാര്‍കാര്‍ഡ് (രക്ഷിതാവ്, വിദ്യാര്‍ത്ഥി), ബാങ്ക് പാസ് ബുക്ക് കോപ്പി (വിദ്യാര്‍ത്ഥി), പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് (അറ്റസ്റ്റഡ് കോപ്പി), സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ ആറ് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0495 2383472.
കുക്ക്, കെയര്‍ടേക്കര്‍ നിയമനം
ഐ.സി.ഡി.എസ് കോഴിക്കോട് അര്‍ബണ്‍ 3 പ്രോജക്ടിന് കീഴിലെ വിവിധ പകല്‍ വീടുകളിലേക്കായി കുക്ക് (യോഗ്യത: എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം), കെയര്‍ ടേക്കര്‍ (പ്ലസ്ടു/പ്രീ ഡിഗ്രി/ജെറിയാട്രിക് കൗണ്‍സിലിംഗ്, പ്രവൃത്തി പരിചയം) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി : 18-46. അതതു വാര്‍ഡിലുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ജൂണ്‍ 10-ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0495 2461197.
പ്ലസ് വണ്‍ അപേക്ഷ ക്ഷണച്ചു
കോഴിക്കോട് തിരുത്തിയാട് ഐ.എച്ച്.ആര്‍ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആധാര്‍ കാര്‍ഡിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം ജൂണ്‍ ആറിന് മുമ്പ് സ്കൂളില്‍ നേരിട്ടെത്തി അപേക്ഷിക്കാം. https://thss.ihrd.ac.in/ എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0495 2721070, മൊബൈല്‍ നം. 9447885352, 8547005031.
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്
കേരള മീഡിയ അക്കാദമിയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് (ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര് & അഡ്വര്‍ടൈസിംഗ്) 2026-27 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി നടക്കും. ഓണ്‍ലൈന്‍ എക്സാം പോര്‍ട്ടല്‍ ലിങ്കും, മറ്റു നിര്‍ദ്ദേശങ്ങളും അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ ജൂണ്‍ 30 ന്വൈകീട്ട് അഞ്ചിന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0484-2422275, ഹെല്‍പ്പ് ലൈന്‍ നമ്പര്‍- 7356610110, 9207199777, 8848641615, 7012857600.
വിമുക്തഭടന്മാര്ക്ക് അവസരം
വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഡി.ജി.ആര് വിവിധ തസ്തകകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ dgrddemp@desw.gov.in എന്ന മെയില്‍ മുഖേന നല്‍കാം. വിശദവിവരങ്ങള്‍ https://dgrindia.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0495 2771881. വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും എഫ്എസിടി വിവിധ തസ്തകകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.fact.co.in>>Careers>>Job Opening എന്ന വെബ്സൈറ്റ് മുഖേന നല്‍കാം. ഫോണ്‍: 0495 2771881.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവകസന വകുപ്പ് കോഴിക്കോട് അര്‍ബന്‍ 1 ഐ.സി.ഡി.എസ് കാര്യാലയത്തിന് കീഴിലെ 133 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം മുട്ടയും പാലും വിതരണം ചെയ്യുന്നതിന് താല്പര്യമുളള അംഗീകൃത വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ജൂണ്‍ 15 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2702523/281999306
ടെന്‍ഡര്‍ ക്ഷണിച്ചു
2026-27 സാമ്പത്തിക വര്‍ഷം കോഴിക്കോട് ജില്ല ശിശു സംരക്ഷണ യൂണിറ്റിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ജൂണ്‍ 15ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2378920.
ഗതാഗത നിയന്ത്രണം
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഹില്‍ ഹൈവേ-കുഞ്ഞോം നിരവില്‍പുഴ തൊട്ടില്‍പാലം സ്ട്രെച്ച് 1-ചുങ്കക്കുറ്റി മുതല്‍ പൂതംപാറ പാലം വരെ റോഡിൻറെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിൻറെ ഭാഗമായി കുറ്റ്യാടി ചുരത്തില്‍ നാളെ (മെയ് 30) മുതല്‍ ഗതാഗതത്തിന് ഭാഗികമായി തടസ്സം നേരിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്റ്റ് മാനേജ്മൻറ് യൂണിറ്റ് കോഴിക്കോട് / വയനാട് ഡിവിഷന് അറിയിച്ചു.
എച്ച്.എസ്.ടി അഭിമുഖം
കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കൻററി സ്കൂളില്‍ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള അഭിമുഖം ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍ വെച്ച് നടത്തും. താല്പര്യമുളളവര് അസ്സല് സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പുള്‍പ്പെടെ) സഹിതം കൃത്യസമയത്തിന് അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0495 2323962.
എഫ്.ടി.എം അഭിമുഖം
കല്ലായി ഗവ. ഗണപത് ഹയര്‍ സെൻററി സ്കൂളില്‍ f (ഫുള്‍ ടൈം മെനിയല്‍) തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍ വെച്ച് നടത്തും. താല്പര്യമുളളവര് അസ്സല് സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പുള്‍പ്പെടെ) സഹിതം കൃത്യസമയത്തിന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0495 2323962.
- Log in to post comments