ജില്ലാതല അറിയിപ്പുകള്
സെൻസസ്: ഫീൽഡ്തല പരിശീലകർക്കുള്ള ജില്ലാതല പരിശീലനം 18 മുതൽ 23 വരെ
സെൻസസ് 2027 ന്റെ ഫീൽഡ്തല പരിശീലകർക്കുള്ള ജില്ലാതല പരിശീലനം മെയ് 18 മുതൽ 23 വരെ നടക്കും. ആദ്യ ബാച്ചുകാരുടെ പരിശീലനം 18 മുതൽ 20 വരെ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും രണ്ടാമത്തെ ബാച്ചിന്റേത് 18 മുതൽ 20 വരെ താവക്കര കണ്ണൂർ യൂണിവേഴ്സിറ്റി കോൺഫറൻസ് ഹാളിലും മൂന്നാം ബാച്ചുകാരുടെ പരിശീലനം 21 മുതൽ 23 വരെ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലുമാണ് നടക്കുക. സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ.
ലാറ്ററല്‍ എന്‍ട്രി പ്രവേശനം
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ കല്ല്യാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ 2026-27 വര്‍ഷം ലാറ്ററല്‍ എന്‍ട്രി രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു സയന്‍സ് (മാത്സ്, ഫിസിക്സ്, കെമിസ്ട്രി) / വി എച്ച് എസ് ഇ (മാത്സ്, ഫിസിക്സ്, കെമിസ്ട്രി) / രണ്ടുവര്‍ഷ ഐ.ടി.ഐ കോഴ്സാണ് അടിസ്ഥാന യോഗ്യത. അപേക്ഷ ഫീസ് 400 രൂപയും പട്ടിക ജാതിയില്‍പ്പെട്ടവര്‍ക്ക് 200 രൂപയുമാണ്. താല്പര്യമുള്ളവര് ജൂണ്‍ മൂന്നിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. വെബ്സൈറ്റ്: https://le.polyadmission.org.
ഫോണ്‍: 0497 2780287, 8547005082, 9495462909.
റെയില്‍വേ ഗേറ്റ് അടച്ചിടും
ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണൂര്‍ - വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള പള്ളിക്കുന്ന് - ചാലാട് (പന്നേന്‍പാറ) ലെവല്‍ക്രോസ് മെയ് 19ന് രാവിലെ എട്ടു മുതല്‍ മെയ് 20ന് രാത്രി 11 വരെ അടച്ചിടും.
ക്ലിക്ക് കണിക്കൊന്ന മൊബൈൽ ഫോട്ടോഗ്രഫി മത്സര വിജയികൾ
ജില്ലാ ശുചിത്വമിഷൻ ഗ്രീൻ ബട്ടൺ ഹരിത നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച 'ക്ലിക്ക് കണിക്കൊന്ന' മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ബക്കളം സ്വദേശി എം.കെ ശ്രീഹരിക്കാണ് ഒന്നാം സ്ഥാനം. ചേപറമ്പ സ്വദേശി എം. സിന്ധു രണ്ടാം സ്ഥാനവും കോട്ടയംപൊയിൽ സ്വദേശി ബിപിൻ ചന്ദ് മൂന്നാം സ്ഥാനവും നേടി. കണ്ണൂർ ജില്ലയിൽ നിന്നും മറ്റു ജില്ലകളിൽ നിന്നുമായി 50 ലധികം എൻട്രികളാണ് ലഭിച്ചത്.
വിജയികൾക്ക് യഥാക്രമം 3000, 2000, 1000 രൂപ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ലഭിക്കും. സമ്മാനങ്ങൾ ജില്ലാ മിഷൻ ഓഫീസിൽ നടക്കുന്ന പരിപാടിയിൽ
വിതരണം ചെയ്യുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.
- Log in to post comments