ജില്ലാതല അറിയിപ്പുകൾ
ലൈബ്രേറിയൻ നിയമനം
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ഡിഗ്രിയോടൊപ്പം കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. കേരള പി എസ് സി നിഷ്കർഷിക്കുന്ന പ്രായപരിധി ബാധകം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ കാർഡ്, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 25ന് രാവിലെ 10 മണിക്ക് കണ്ണൂർ എം ആർ എസ്സിലെ സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0460 2996794
നിയമനം
പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷം ഒഴിവുള്ള തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഡിഗ്രിയും പി.ജി.ഡി.സി.എ, ഉബുണ്ടു സോഫ്റ്റ്വെയർ പരിജ്ഞാനം, എ ഐ ടൂളുകൾ ഉപയോഗിക്കാനുള്ള അറിവ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ മെയ് 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണൂർ എം.ആർ.എസിലെ സീനിയർ സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0460 2996794, ഇ മെയിൽ: mrskannur2018@gmail.com
റെയിൽവേഗേറ്റ് അടച്ചിടും
ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണപുരം - പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താവം - ദാലിൽ (ആന ഗേറ്റ്) മെയ് 21ന് രാവിലെ എട്ട് മണി മുതൽ മെയ് 25ന് രാത്രി 11 മണിവരെ അടച്ചിടും.
ടെണ്ടർ ക്ഷണിച്ചു
പയ്യന്നൂർ താലൂക്ക് ആശുപതിയിൽ പൾസ് ഓക്സിമീറ്റർ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ മെയ് 29ന് ഉച്ചയ്ക്ക് ഒരുമണിക്കകം ലഭിക്കണം. ഫോൺ: 04985 2057716
- Log in to post comments