ജില്ലാതല അറിയിപ്പുകൾ
സബ്സിഡിയോടെ സ്വയം തൊഴിൽ വായ്പ
എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന മൾട്ടി പർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്ബ്, കെസ്റൂ എന്നീ സബ്സിഡി സഹിതമുള്ള സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
മൾട്ടി പർപ്പസ് സർവീസ് സെന്റേഴ്‌സ്/ ജോബ് ക്ലബ്ബ് - വായ്പാ തുക പരമാവധി 10 ലക്ഷം രൂപ.
സബ്സിഡി പദ്ധതി ചെലവിന്റെ 25 ശതമാനം. പരമാവധി രണ്ട് ലക്ഷം രൂപ. പ്രായപരിധി 21നും 45നും മധ്യേ. പിന്നോക്ക സമുദായക്കാർക്ക് മൂന്ന് വർഷവും പട്ടികജാതി /പട്ടികവർഗ/ഭിന്നശേഷിക്കാരായവർക്ക് അഞ്ചുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്.
കെസ്റു-വായ്പാ തുക പരമാവധി ഒരുലക്ഷം രൂപ. സബ്സിഡി 20 ശതമാനം. പ്രായപരിധി 21നും 50നും മധ്യേ. കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്.
സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും അപേക്ഷാ ഫോറം കൈപ്പറ്റാം. ഫോൺ: കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് : 0497-2700831, തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് : 0490-2327923, മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് : 0490-2474700, തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് : 0460-2209400
മെഡിക്കൽ ഓഫീസർ നിയമനം
ജില്ലാ ആശുപത്രിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ഒരു വർഷത്തേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സൈക്യാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ മെയ് 25ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972734343
ബിരുദ പ്രവേശനം
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ചീമേനി പള്ളിപ്പാറ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2026-27 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനം ആരംഭിച്ചു. ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ബി.ബി.എ, ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം കോ-ഓപ്പറേഷൻ കോഴ്സുകളിലേക്ക് പ്ലസ്ടു ഫലം കാത്തിരിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാം. https://cascap:ihrd.ac.in ലിങ്ക് വഴിയോ കോളേജ് ഓഫീസിൽ എത്തിയോ രജിസ്‌ട്രേഷൻ ചെയ്യാം. ഫോൺ: 8547005052, 9447596129, 7907515827
- Log in to post comments