ജില്ലാതല അറിയിപ്പുകൾ
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
കേരള പി.എസ്.സി മെയ് 23ന് നടത്താനിരുന്ന വുമൺ സിവിൽ എക്സൈസ് ഓഫീസർ-എൻ സി എ റിക്രൂട്ട്മെന്റ് (കാറ്റഗറി നമ്പർ: 247/2025, 342/2025), സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ: 564/2025) തസ്തികകളിലേക്കുള്ള ഒഎംആർ പരീക്ഷ, കണ്ണൂർ ജില്ലയിലെ പരീക്ഷാകേന്ദ്രമായി നിശ്ചയിച്ചിരുന്ന കണ്ണൂർ സിറ്റി ഡി ഐ എസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിന് പകരം വൻകുളത്തുവയലിലെ അഴീക്കോട് ഹൈസ്‌കൂളിൽ നടക്കും. പരീക്ഷാ സമയത്തിൽ മാറ്റമില്ല. ഉദ്യോഗാർഥികൾ ഡൗൺലോഡ് ചെയ്ത പഴയ പരീക്ഷാകേന്ദ്രത്തിലെ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ പരീക്ഷാകേന്ദ്രത്തിലെ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ പരീക്ഷാകേന്ദ്രത്തിൽ കൃത്യസമയത്ത് എത്തണം.
അധ്യാപക നിയമനം
പട്ടുവം കയ്യംതടം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ്, കമ്പൂട്ടർ സയൻസ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ് അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8547005048, 9847007177
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ നിയമനം
നാഷണൽ ആയുഷ് മിഷന്റെ കീഴിൽ മാട്ടൂൽ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കരാറടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. 40 വയസ്സിൽ താഴെയുള്ള ജി.എൻ.എം നഴ്സിംഗ് കോഴ്സ് പാസായി, കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 25ന് രാവിലെ 10 മണിക്ക് മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04987 2842652
ലേലം
കെ.എസ്.ആർ.ടി.സി ബസുകളിൽനിന്നും കളഞ്ഞുകിട്ടിയ വസ്തുക്കൾ മെയ് 22ന് രാവിലെ 11 മണിക്ക് കണ്ണൂർ ഡിപ്പോയിൽ ലേലം ചെയ്യും.
- Log in to post comments