Skip to main content

ജില്ലാതല അറിയിപ്പുകൾ

കോളേജ് സൈക്കോളജിസ്റ്റ് നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബിയിംഗ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കൃഷ്ണമേനോൻ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്, എസ്.ഇ.എസ് കോളേജ് ശ്രീകണ്ഠാപുരം, സർ സയ്യദ് കോളേജ് തളിപ്പറമ്പ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യാഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30ന് രാവിലെ 9.30ന് കണ്ണൂർ കൃഷ്ണമേനോൻ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04972746175

അപേക്ഷ ക്ഷണിച്ചു

കല്യാശ്ശേരി ഇ.കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ 2026-27 വർഷത്തിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ബയോമെഡിക്കൽ ഡെമോൺസ്ട്രേറ്റർ തസ്തികകളിലേക്കും മെക്കാനിക്കൽ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ ട്രേഡ്സ്മാൻ തസ്തികകളിലേക്കുമുള്ള താൽക്കാലിക ഒഴിവുകളിലേക്ക് പാനൽ തയ്യാറാക്കാൻ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സ്‌കാൻ ചെയ്ത അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും mptceknayanar@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ മെയ് 25നകം സമർപ്പിക്കണം. ഫോൺ: 8547005082, 04972780287

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. വനിതാ ഐ.ടി.ഐയുടെ ഇ ഓഫീസ് പ്രവർത്തനങ്ങളുടെ എ എം സിക്കായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ടുമണിവരെ സ്വീകരിക്കും. ഫോൺ: 04972835987

date