Skip to main content

അറിയിപ്പുകള്‍

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് -തസ്തികമാറ്റം വഴിയുളള നിയമനം, കാറ്റഗറി നമ്പര്‍: 623/2025) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍: അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ 2026ന് അഞ്ച് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. https://awards.gov.in മുഖേന ജൂലൈ 31 വരെ അപേക്ഷിക്കാം. ഫോണ്‍: 04952378920.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്കെടുക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 12ന് ഉച്ചക്ക് രണ്ടു വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2373566, 9496904270, 9037993998.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്‌സ് 

കോഴിക്കോട് ഗവ. വനിത ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി. ഫോണ്‍: 8086415698, 8891059707.

സ്വയംതൊഴില്‍ വായ്പ

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വ്യക്തികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും സ്വയംതൊഴില്‍ വായ്പകള്‍ നല്‍കും. നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പകള്‍ നല്‍കുക. അഞ്ച് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. നാല് കോടി രൂപ വരെയുള്ള കുടുംബശ്രീ സ്വയംതൊഴില്‍ വായ്പകള്‍ അതത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മുഖേന ജാമ്യരേഖ ഇല്ലാതെ അനുവദിക്കും.  www.mithraosft.kswds.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0495 2766454, 9496015010.

പി.ജി രജിസ്ട്രേഷന്‍

താമരശ്ശേരി കോരങ്ങാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ രണ്ടുവര്‍ഷ പി.ജി പ്രോഗ്രാമുകളില്‍ (എം.എ ഇംഗ്ലീഷ്, എം.കോം ഫിനാന്‍സ്) പ്രവേശനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. https://cascap.ihrd.ac.in/ എന്ന ലിങ്ക് വഴിയോ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0495 2223243, 8547005025.

date