Post Category
അപേക്ഷ ക്ഷണിച്ചു
തമിഴ്നാട്, പാളയംകോട്ടയ് സർക്കാർ സിദ്ധ മെഡിക്കൽ കോളേജിലെ (ഗവ. സിദ്ധ മെഡിക്കൽ കോളേജ്, പാളയംകോട്ടയ്, തമിഴ്നാട്) സിദ്ധ (ബിഎസ്എംഎസ്) കോഴ്സിലേക്കും ബാംഗ്ലൂർ സർക്കാർ യുനാനി മെഡിക്കൽ കോളേജിലെ (ഗവ. യുനാനി മെഡിക്കൽ കോളേജ്, ബാംഗ്ലൂർ) യുനാനി (ബിയുഎംഎസ്) കോഴ്സിലേക്കും നിലവിൽ പ്രസ്തുത കോഴ്സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ വിതരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റ് രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ director.ame@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ നേരിട്ടോ തപാൽ മുഖേനയോ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ജൂൺ 8 വൈകിട്ട് 5 ന് മുൻപായി ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.gactvm.kerala.gov.in.
പി.എൻ.എക്സ്. 1724/2026
date
- Log in to post comments