Post Category
കൂടിക്കാഴ്ച ജൂണ്‍ മൂന്നിന്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇ സി ജി ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍/ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ മൂന്നിന് കൂടിക്കാഴ്ച നടത്തും. എസ് എസ് എല്‍ സി /തത്തുല്യം, ഇ സി ജി യിലും ഒപ്‌ടോമെട്രിയിലുമുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്, കേരള പി എസ് സി അംഗീകരിച്ച ഇ സി ജി ടെക്‌നീഷ്യന്‍ കോഴ്‌സ് തുടങ്ങിയവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം രാവിലെ 10.30 ന് എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.
date
- Log in to post comments