Post Category
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
എസ്.എസ്.എല്‍.സി / പ്ലസ്ടു യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 6 മാസം മുതല്‍ 1 വര്‍ഷം വരെ ദൈര്‍ഘ്യമുള്ള വിവിധ ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള അഡ്മിഷന് കോട്ടയം നാഗമ്പടത്തുള്ള കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻ്റ് മെഷീന് ലേണിംഗ്, ആനിമേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആൻ്റ് നെറ്റ് വര്‍ക്കിംഗ്, ഇന്ത്യന്‍ ആൻ്റ് ഫോറിന് അക്കൗണ്ടിംഗ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് തുടങ്ങിയ നൂതന തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍ ഉള്‍പ്പെടെ 20-ലധികം കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :9605404811 , 04812304031
date
- Log in to post comments