Post Category
സർട്ടിഫിക്കറ്റ് ഇന്‍ ഇന്ഫെക്ഷന് പ്രിവന്‍ഷന്‍ & കണ്ട്രോള് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ 2026 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്ഫെക്ഷന് പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോള് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. പേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9048110031, 8075553851
date
- Log in to post comments