Skip to main content

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തുന്നു. ഒല്ലൂരില്‍ ജൂണ്‍ നാലിനും, നടത്തറയില്‍ ജൂണ്‍ ആറിനും, മുളങ്കുന്നത്ത്കാവ്, കോലഴി എന്നീ പഞ്ചായത്തുകള്‍ക്ക് മുളങ്കുന്നത്ത്കാവ് പഞ്ചായത്തില്‍ ജൂണ്‍ ഒമ്പതിനും, അളഗപ്പനഗര്‍, പുതുക്കാട് എന്നീ പഞ്ചായത്തുകള്‍ക്ക് അളഗപ്പനഗര്‍ പഞ്ചായത്തില്‍ ജൂണ്‍ 11 നും, പെരിഞ്ഞനത്ത് ജൂണ്‍ 16 നും, അടാട്ട് ജൂണ്‍ 18 നും, പാഞ്ഞാള്‍ ജൂണ്‍ 20 നും, തോളൂര്‍ ജൂണ്‍ 23 നും, പൂമംഗലത്ത് ജൂണ്‍ 27 നും സിറ്റിംഗ് നടക്കും.

പുതുതായി ചേരുന്നവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യ പേജ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0487 2386754.

date