Skip to main content

ജില്ലാതല അറിയിപ്പുകൾ

 

ട്യൂട്ടർ നിയമനം

പഴയങ്ങാടി ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ അഞ്ചു മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് 2026-27 അധ്യയനവർഷം ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം ഹിന്ദി, കണക്ക്, സയൻസ് (നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് ) ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി എഡും ടെറ്റും, യു.പി വിഭാഗത്തിൽ ബിരുദവും ബി.എഡ്/ ടി.ടി.സി, ടെറ്റുമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മെയ് 30ന് രാവിലെ 10 മണിക്ക് പഴയങ്ങാടി താവത്തുള്ള കല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9605996032

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ അഴീക്കോട് വൻകുളത്തുവയലിലുള്ള ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ അഞ്ചു മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാർഥിനികൾക്ക് ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയൻസ് (നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്), സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി എഡും ഉള്ളവർക്കും, യു.പി വിഭാഗത്തിൽ ബിരുദവും ബി.എഡ്/ടി.ടി.സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഹിന്ദി രണ്ടാം ഭാഷ എടുത്തവർക്ക് മുൻഗണന. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ് പകർപ്പ് എന്നിവ സഹിതം ജൂൺ മൂന്നിനകം കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9188920086

ലേലം

ബാങ്ക് വായ്പ കുടിശ്ശിക ഈടാക്കുന്നതിന് ഏഴോം വില്ലേജ് എരിപുരം ചെങ്ങൽ ദേശത്ത് റീ സർവെ നമ്പർ 64/196 ൽപ്പെട്ട 0.0567 ഹെക്ടർ ഭൂമി ജൂൺ 26ന് രാവിലെ 11.30ന് ഏഴോം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04985 294844  

എം എ സി ടി കുടിശ്ശിക ഈടാക്കുന്നതിന് ഏഴോം വില്ലേജ് നരിക്കോട് ദേശത്ത് റീ സർവെ നമ്പർ 12/108 ൽപ്പെട്ട 0.0809 ഹെക്ടർ ഭൂമി ജൂൺ 30ന് രാവിലെ 11 മണിക്ക് ഏഴോം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04985 294844   

തളിപ്പറമ്പ് ഫസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ വാറണ്ട് പ്രകാരം ഉദയഗിരി വില്ലേജ് ഉദയഗിരി അംശം അരങ്ങം ദേശത്ത് റീ സർവെ നമ്പർ 23/1 ൽപ്പെട്ട 1.7 ആർ വസ്തു ജൂൺ 22ന് രാവിലെ 11.30ന് ഉദയഗിരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. 

നോർത്ത് പറവൂർ കുടുംബകോടതിയുടെ വാറണ്ട് പ്രകാരം കൂവേരി വില്ലേജ് പടപ്പേങ്ങാട് ദേശത്ത് റീ സർവെ നമ്പർ 90/1(90/210) ൽപ്പെട്ട 0.0405 ഹെക്ടർ വസ്തു ജൂൺ 23ന് രാവിലെ 11.30ന് കൂവേരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും

 

അധ്യാപക നിയമനം

നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി എച്ച് എസ് സി വിഭാഗത്തിൽ ഓട്ടോ മൊബൈൽ (ഫോർവീലർ സർവീസ് ടെക്‌നീഷ്യൻ), ഒൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓട്ടോ മൊബൈൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് ഫോർവീലർ സർവീസ് ടെക്‌നീഷ്യൻ തസ്തികയിലേക്കും എം.കോമിനൊപ്പം ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് ഒൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർ മെയ് 30ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോൺ: 9447965464

അധ്യാപക ഒഴിവ്

അഴീക്കൽ ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി എച്ച് എസ് ഇ വിഭാഗത്തിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലികാടിസ്ഥാനത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഒൺട്രപ്രണർഷിപ് ഡെവലപ്‌മെന്റ് തസ്തികയിൽ ഒഴിവുണ്ട്. മാസ്റ്റർ ബിരുദത്തോടൊപ്പം ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

വേനൽക്കാല ഇന്റേൺഷിപ്പ്

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജൂൺ 10 മുതൽ 23 വരെ വിദ്യാർഥികൾക്കായി ഇന്റൻസീവ് സമ്മർ ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നു. നാലാം സെമസ്റ്റർ മുതലുള്ള സർക്യൂട്ട് ബ്രാഞ്ച് വിദ്യാർഥികൾക്കാണ് ഇന്റേൺഷിപ്പ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഉൾപ്പെടെ അനുബന്ധ ബ്രാഞ്ചുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 വിദ്യാർഥികൾക്കാണ് പ്രവേശനം. http://forms.gle/ttrvGcTtncag8BK96 ലിങ്ക് വഴി ജൂൺ എട്ട് വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 9497288134, 9495241299

അഡ്മിഷൻ ആരംഭിച്ചു

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി, മറ്റക്കര, പൈനാവ്, കല്ലേറ്റുംകര, കുഴൽമന്നം, വടകര, കല്ല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്സിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. ഡിപ്ലോമ പഠനത്തിന് താൽപര്യമുള്ള എസ്.എസ്.എൽ.സി /പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് മോഡൽ പോളിടെക്‌നിക് കോളേജുകളിൽ നേരിട്ട് എത്തിയോ 8547005000 ഫോൺ നമ്പറിലോ കോഴ്സ് സംബന്ധമായ സംശയങ്ങൾ തീർക്കാം. ഫോൺ: കല്ല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളേജ് - 04972780287, 8547005082 

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളജ് സിവിൽ എഞ്ചിനീയറിംഗ് വകുപ്പിലെ പി.ജി സെമിനാർ ഹാൽലേക്ക് പി എ സിസ്റ്റം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 10ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും. ഫോൺ: 04972780226

date