Skip to main content

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ആധാർ ക്യാമ്പ്

കേരള സർക്കാരിന്റെ ജില്ലാ സാമൂഹ്യനീതി ഓഫീസ് (എറണാകുളം), കൊച്ചി സെൻട്രൽ റീജിയൺ പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസ്, ഇൻഡ്യ പോസ്റ്റ്, യു.ഐ.ഡി.എ.ഐ (ആധാർ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ആധാർ ക്യാമ്പ് സംഘടിപ്പിക്കുന്നു.എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിനും, പൗരകേന്ദ്രീകൃത സേവനങ്ങൾ എല്ലാവരിലേക്കും ലഭ്യമാക്കുന്നതിനായുമാണ് ഈ സംരംഭം.

'എന്റെ ആധാർ എന്റെ ഐഡന്റിറ്റി' എന്ന സന്ദേശവുമായി നടത്തുന്ന ക്യാമ്പ് ബുധനാഴ്ച (ജൂൺ 3) രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കാക്കനാട് ഐ.എം.ജി ജംഗ്ഷനിലുള്ള ട്രാൻസ് ജെൻഡർ ക്രൈസിസ് സെന്ററിൽ' നടക്കും

ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ

* പുതിയ ആധാർ എൻറോൾമെന്റ്
* ആധാർ അപ്ഡേറ്റുകൾ
* ബയോമെട്രിക് അപ്ഡേറ്റുകൾ
* ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി അപ്ഡേറ്റുകൾ
* ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക സഹായം

ആവശ്യമായ രേഖകൾ

പേര് തിരുത്തുന്നതിന്

ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, വോട്ടർ ഐഡി, റേഷൻ കാർഡ്, സർക്കാർ നൽകിയ സർവീസ് ഫോട്ടോ ഐഡി കാർഡ്, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, 2019-ലെ ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ആക്ട് പ്രകാരം നൽകിയ ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ്, അംഗീകൃത വിദ്യാഭ്യാസ ബോർഡോ കേന്ദ്ര-സംസ്ഥാന നിയമപ്രകാരം സ്ഥാപിതമായ സർവകലാശാലയോ നൽകിയ ഫോട്ടോ പതിച്ച മാർക്ക് ഷീറ്റ് അല്ലെങ്കിൽ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ്.

മേൽവിലാസം തിരുത്തുന്നതിന്

വോട്ടർ ഐഡി, സർക്കാർ നൽകിയ സർവീസ് ഫോട്ടോ ഐഡി കാർഡ്, പാസ്‌പോർട്ട്, റേഷൻ കാർഡ്, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മേൽപ്പറഞ്ഞ ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ്, ഗസറ്റഡ് ഓഫീസർ യു.ഐ.ഡി.എ.ഐ സ്റ്റാൻഡേർഡ് ഫോർമാറ്റിൽ നൽകിയ സർട്ടിഫിക്കറ്റ്.

ജനനത്തീയതി തിരുത്തുന്നതിന്

ജനന സർട്ടിഫിക്കറ്റ്, സർക്കാർ നൽകിയ സർവീസ് ഫോട്ടോ ഐഡി കാർഡ്, പാസ്‌പോർട്ട്, പെൻഷനറുടെ ഫോട്ടോ ഐഡി കാർഡ്, അംഗീകൃത വിദ്യാഭ്യാസ ബോർഡ്/സർവകലാശാല നൽകിയ ഫോട്ടോ പതിച്ച മാർക്ക് ഷീറ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ്, ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ്

കുട്ടികളുടെ എൻറോൾമെന്റിന്

ജനന സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ആധാർ.

18 വയസ്സിന് മുകളിലുള്ളവരുടെ (18+) എൻറോൾമെന്റിന് (തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ മാത്രം)

പാസ്‌പോർട്ട്, പെൻഷനറുടെ ഫോട്ടോ ഐഡി കാർഡ്, സർക്കാർ നൽകിയ സർവീസ് ഫോട്ടോ ഐഡി കാർഡ്, അംഗീകൃത വിദ്യാഭ്യാസ ബോർഡ്/സർവകലാശാല നൽകിയ ഫോട്ടോ പതിച്ച മാർക്ക് ഷീറ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ്

നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റുകൾക്ക് നിലവിലുള്ള ആധാർ കാർഡ് മാത്രം മതിയാകും. സ്വീകാര്യമായ മുഴുവൻ രേഖകളുടെയും വിവരങ്ങൾക്കായി നോട്ടീസുകളിലെ QR കോഡ് സ്കാൻ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:0484 2355336,
0484 2369507

date