Skip to main content

അറിയിപ്പുകൾ

താത്പര്യപത്രം ക്ഷണിച്ചു

 

എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലി൯റെ ക്രമ നമ്പര്‍ ഒന്ന്, രണ്ട് പ്രകാരമുള്ള യൂണിറ്റുകള്‍, “ഇപ്പോള്‍ എങ്ങിനെയാണോ ആവസ്ഥയില്‍” അടുത്ത മൂന്ന് വര്‍ഷത്തേക്ക് കരാർ വ്യവസ്ഥയില്‍ നടത്തുന്നതിന് താത്പര്യവും, മുന്‍പരിചയവും ഉള്ളവ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് മത്‌സര സ്വഭാവമുള്ള ടെണ്ടറുകളും, ക്രമ നമ്പര്‍ മൂന്ന് പ്രകാരം കുഴുപ്പിള്ളി ബീച്ചില്‍ പാരാഗ്ലൈഡിങ് നടത്തുന്നതിന് താല്പര്യവും, മു൯ പരിചയവും ഉള്ള ഏജന്‍സികള്‍/സ്ഥാപനങ്ങള്‍/കമ്പനികള്‍ എന്നിവരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ടെ൯ഡർ ജൂൺ 17-ന് ഉച്ചയ്ക്ക് 12 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഡി ടിപിസി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ 0484-2367334, 9847331200.

ബിരുദ /ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

 

2026-27 വർഷത്തെ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ /ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ https://maharajas.kreap.co.in/മുഖേന സമർപ്പിക്കാം.

ഇസ്ലാമിക് ചരിത്ര വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവ്

 

എറണാകുളം മഹാരാജാസ് കോളേജിലെ ഇസ്ലാമിക് ചരിത്ര വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യത: ഇസ്ലാമിക് ചരിത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ് ഉള്ള വർക്ക് മുൻഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളവരും എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ച്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) ജൂൺ എട്ടിന് രാവിലെ 9.30 നു നേരിട്ട് പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.maharajas.ac.in സന്ദർശിക്കുക.

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

തിരുവനന്തപുരം ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൻ്റെ (National Career Service Centre) ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ (എസ് സി/എസ് ടി) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള എ൯ ഐ ഇ എൽ ഐ ടി നടത്തുന്ന 'ഒ' ലെവൽ കമ്പ്യൂട്ടർ കോഴ്സിലേക്കാണ് പ്രവേശനം. നിബന്ധനകൾക്ക് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻഡും ലഭിക്കും. കേരള സർക്കാർ സ്ഥാപനമായ കെൽട്രോണി൯റെ പാലക്കാടുള്ള നോളഡ്‌ജ്‌ സെൻ്ററിലാണ് കോഴ്സ് നടത്തുന്നത്. 30 വയസിൽ താഴെ പ്രായമുള്ള, മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പാലക്കാട് കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം മഞ്ഞക്കുളം റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെ൯ററിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0491-2504599, 8590605273. അവസാന തീയതി ജൂൺ 20.

പരിശീലന പരിപാടി

 

ജില്ലയിൽ വനിതാ ശിശു വികസന വകുപ്പിൻ്റെ പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കുന്നു.
യോഗ്യത ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിരുദവും ,രണ്ട് വർഷത്തെ കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയവും. പ്രൊഫഷണൽ കോഴ്സിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥികൾ, കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കാനുള്ള കഴിവും അഭിരുചിയും താത്പര്യവുമുള്ള വിദ്യാർത്ഥികൾ എന്നിവർക്കും അപേക്ഷിക്കാം. പ്രായം 2026 ജനുവരി ഒന്നിന് 40 വയസ്. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റാ, യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ, എന്നിവ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെ നില, എ3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030 മേൽവിലാസത്തിൽ ജൂൺ 20 നകം സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8848984510, 0484 2959177 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

 

വാർഡ൯ നിയമനം

 

പട്ടികജാതി വികസന വകുപ്പി൯റെ കീഴിലുള്ള മലയാറ്റൂർ ഗവണ്മെ൯റ് പ്രീ മെട്രിക് ഹോസ്റ്റലിൽ ദിവസ വേതന അടിസ്ഥാനത്തിൽ വാർഡനെ നിയമിക്കുന്നതിന് വാക് ഇ൯ ഇ൯റർവ്യൂ നടത്തുന്നു. പത്താം തരം പാസാകുകയും, കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കുകയും വാർഡൻ/സമാന തസ്‌തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും  ഉള്ളവർക്ക് അപേക്ഷിക്കാം. നിയമിക്കപ്പെടുന്നവർക്ക് സർക്കാർ അനുശാസിക്കുന്ന പ്രകാരം പ്രതിമാസ വേതനം ലഭിക്കും. വാക് ഇ൯ ഇ൯റർവ്യൂവിന് ജൂൺ നാലിന് പകൽ 11 ന് പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഹാജരാകണം.

ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ കാക്കനാട് വർക്കിംഗ് വിമൺസ് ഹോസ്റ്റലിൽ തകർന്നുപോയിട്ടുള്ള ചുറ്റുമതിൽ (ഏകദേശം 10 മീറ്റർ നീളം) പുനർനിർമ്മിക്കുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ അവരുടെ ക്വട്ടേഷനുകൾ ജൂൺ ഏഴിന് വൈകുന്നേരം നാലിനകം സമർപ്പിക്കേണ്ടതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ആറിന് വൈകിട്ട് നാലു വരെ. കൂടുതൽ വിവരങ്ങൾക്ക് ബോട്ടുജെട്ടിയ്ക്കു സമീപമുള്ള, എറണാകുളം റവന്യൂ ടവറിൻ്റെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഭവന നിർമ്മാണ ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപെടുക. ഫോൺ :0484-2369059

ജെ.ഡി.സി. സ്പോട്ട് അഡ്മിഷൻ

സംസ്ഥാന സഹകരണ യൂണിയൻ്റെ കീഴിൽ നോർത്ത് പറവൂരിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജിൽ 2026 -27 അദ്ധ്യയന വർഷ ജെ.ഡി.സി. (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) ബാച്ചിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കായി 2026 ജൂൺ 4 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത.
ഫോൺ : 9447077511, 9539168626

കെൽട്രോൺ നോളജ് സെന്റ്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാൻ അവസരം

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ എറണാകുളം (കലൂർ) നോളജ് സെൻ്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻ്റ് (യോഗ്യത: പ്ലസ് ടു), ഹോസ്പിറ്റൽ അഡ്‌മിനിസ്ട്രേഷൻ (യോഗ്യത: പ്ലസ് ടു), ലോജിസ്റ്റിക്സ് ആൻഡ് വെയർഹൗസ് മാനേജ്‌മെൻ്റ് (യോഗ്യത: എസ് എസ് എൽ സി) കൂടുതൽ വിവരങ്ങൾക്കും, അപേക്ഷാ ഫോമിനും എറണാകുളം, കലൂർ, എം ഇ എസ് ബിൽഡിങ്ങിലുള്ള കെൽട്രോൺ പഠന കേന്ദ്രം നേരിട്ട് സന്ദർശിക്കുകയോ, ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കുകയോ ചെയ്യുക. 
ഫോൺ: 8086066644, 04842971400.

കെ.ജി.റ്റി.ഇ. ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിൽ സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി- ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്മെന്റ് അംഗീകാരമുള്ള ഒരു വര്‍ഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനീഷിംഗ്  കോഴ്‌സുകളിൽ  സീറ്റൊഴിവ്. അപേക്ഷകര്‍ എസ്സ്.എസ്സ്.എല്‍.സി പാസ്സായിരിക്കണം.  പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസ്യത ഫീസ് ആനുകുല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി മറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധിക്കു വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.

അപേക്ഷോഫോറം, പ്രോസ്‌പെക്ടസ് എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തില്‍ നിന്ന് 100 രൂപയ്ക്ക് നേരിട്ടും, 135 രൂപയുടെ മണിഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ്, കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ.എല്‍.പി സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ, ആലുവ 683108 എന്ന വിലാസത്തില്‍ അയച്ചാല്‍ തപാല്‍ മാര്‍ഗ്ഗവും ലഭ്യമാകും. ഫോൺ:  0484-2605322, 9526364400

date