Post Category
ജില്ലാതല സ്കൂൾ പ്രവേശനോത്സവം ചേർത്തല ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിൽ നടന്നു
ജില്ലാതല സ്കൂൾ പ്രവേശനോത്സവം ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിൽ നടന്നു. പി. പ്രസാദ് എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം വിജയശ്രീ സുനിൽ , കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. സോയ, സജിത ബൈജു, ചേർത്തല എ.ഇ.ഒ. എൽ. ജയലക്ഷ്മി, ചേർത്തല ബി.പി.സി. ടി.ഒ. സൽമോൻ, പ്രിൻസിപ്പൽ കെ. രശ്മി, സീനിയർ അധ്യാപിക നിഷ, ഡൊമനിക് സെബാസ്റ്റ്യൻ, കെ.ആർ. ബ്രിജിത്ത്, ടി.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments