തപാൽ വകുപ്പിൽ ഡയറക്റ്റ് ഏജന്റ്, ഫീൽഡ് ഓഫീസർ ഒഴിവുകൾ
ഭാരതീയ തപാൽ വകുപ്പിന്റെ ആലപ്പുഴ ഡിവിഷന് കീഴിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയിലേക്ക് ഡയറക്റ്റ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും തെരഞ്ഞെടുക്കുന്നു. ആലപ്പുഴ പോസ്റ്റൽ ഡിവിഷന്റെ പരിധിയിൽ വരുന്ന ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ നിന്നുള്ളവർക്കാണ് അവസരം. ഇതിനായി ജൂൺ 15-ന് വാക്-ഇൻ-ഇന്റർവ്യൂ നടക്കും. അന്നേ ദിവസം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലാണ് അഭിമുഖം നടക്കുക.
പത്താം ക്ലാസ്സ്/ തത്തുല്യ യോഗ്യതയും 18 വയസ്സ് പ്രായപൂർത്തിയുമായവർക്ക് ഡയറക്റ്റ് ഏജന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അഭ്യസ്തവിദ്യരും സ്വയംതൊഴിൽ ചെയ്യുന്നവരുമായ ചെറുപ്പക്കാർ , വിദ്യാർഥികൾ, അങ്കണവാടി ജീവനക്കാർ, മഹിളാ മണ്ഡൽ പ്രവർത്തകർ, ഇൻഷുറൻസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർക്ക് മുൻഗണ. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയമാണ്.
ഗ്രൂപ്പ് എ/ബി തസ്തികകളിൽ നിന്നടക്കം വിരമിച്ച കേന്ദ്ര/സംസ്ഥാന സർക്കാർ ജീവനക്കാർ , ഗ്രാമീൺ ഡാക് സേവകർ മുതലായ വിഭാഗങ്ങളിൽ നിന്നുള്ളവർ എന്നിവർക്ക് ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് എതിരെ തീർപ്പാക്കാത്ത ഏതെങ്കിലും ഔദ്യോഗിക / അച്ചടക്ക അന്വേഷണം ഉണ്ടാകരുത്.
ഇൻഷുറൻസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർ തിരഞ്ഞെടുക്കപ്പെടുന്ന അവസരത്തിൽ ഇപ്പോഴുള്ള ഏജൻസി റദ്ദാക്കേണ്ടതാണ്. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപ മൂല്യമുള്ള എൻ എസ് സി അല്ലെങ്കിൽ കെവിപിയോ ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിൽ പ്ലെഡ്ജ് ചെയ്തു പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഏജൻസി നിറുത്തലാക്കുന്ന സമയം ഇവ മടക്കി നൽകുന്നതാണ്.
അഭിമുഖത്തിന് മുൻകൂർ രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷകർ ബയോഡാറ്റ dopli4alappuzha@gmail.com എന്ന അഡ്രസ്സിൽ മെയിൽ ആയോ , 8547680324 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശമായോ ജൂൺ 15ന് മുമ്പ് നൽകേണ്ടതാണ്.
- Log in to post comments