Post Category
വനിതാ ട്യൂഷൻ അധ്യാപകരെ തെരഞ്ഞെടുക്കുന്നു
ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും കീഴിൽ പ്രവർത്തിക്കുന്ന കലവൂർ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേയ്ക്ക് (ഗേൾസ്) വനിതാ ട്യൂഷൻ അധ്യാപകരെ തെരഞ്ഞെടുക്കുന്നു.
2026-27 അധ്യയന വർഷത്തിൽ അഞ്ച് മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് ട്യൂഷൻ എടുക്കുന്നതിനായിട്ടാണ് നിയമനം.
ഹൈസ്കൂൾ വിഭാഗത്തിലേയ്ക്ക് കണക്ക്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഹിന്ദി, എന്നീ വിഷയങ്ങളിൽ ബിരുദവും, ബി.എഡും ഉള്ളവർക്കും, യു.പി വിഭാഗത്തിലേയ്ക്ക് പ്ലസ് ടു വും, റ്റി.റ്റി.സി യും ഉള്ളവർക്കും അപേക്ഷിക്കാം.
താൽപര്യമുള്ളവർ ജൂൺ മൂന്നിന് മുമ്പായി ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം അപേക്ഷിക്കണം. ഫോൺ:9188920060, 9447573818.
date
- Log in to post comments