Post Category
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പാസ്സിങ് ഔട്ട്
പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജ് പരേഡ് ഗ്രൗണ്ടിൽ ഇന്ന് (ജൂൺ 3) രാവിലെ 7.15 ന് നടക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അഭിവാദ്യം സ്വീകരിക്കും.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 32 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ പരേഡിൽ പങ്കെടുക്കും. ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ജയശങ്കർ ആർ തുടങ്ങിയവർ സന്നിഹിതരാവും.
പി.എൻ.എക്‌സ്. 1759/2026
date
- Log in to post comments