Skip to main content

പ്രവേശനോത്സവം

ഗവണ്‍മെന്റ് സ്‌കൂള്‍ നെടുങ്കണ്ടം 2026-27 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടന നിര്‍വഹിച്ചു. സ്‌കൂള്‍ അധ്യാപക രക്ഷകര്‍ത്തൃസമിതി പ്രസിഡണ്ട് ധനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ്‌കുമാര്‍ കെ എം സ്വാഗതം ആശംസിച്ചു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐ ശ്യാംലാല്‍ എം എസ് സൈബര്‍ സേഫ്റ്റി പ്രതിജ്ഞ ചൊല്ലികൊടുത്തു. 2025-26 അധ്യയനവര്‍ഷത്തിലെ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥിനികളെയും എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളെയും ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീരേഖ റ്റി ആര്‍ യോഗത്തിന് കൃതജ്ഞത അര്‍പ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍:gvhnssdkm@gmail.com
ഐ.എച്ച്.ആര്‍ ഡിയുടെ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍ ഡിയുടെ വിവിധ കേന്ദ്രങ്ങളില്‍ 2026 ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് & ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) (2 സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(സി.സി.എല്‍.ഐ.എസ്)(1 സെമസ്റ്റര്‍) എന്നീ കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി/തത്തുല്യമാണ് യോഗ്യത.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(പി.ജി.ഡി.സി.എ) (2 സെമസ്റ്റര്‍) കോഴ്സിന് ഡിഗ്രിയാണ് യോഗ്യത. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് & സെക്യൂരിറ്റി(പി.ജി.ഡി.സി.എഫ്)(2 സെമസ്റ്റര്‍) കോഴ്സിന്റെ യോഗ്യത    ബിടെക്/ബി.എസ്സ്.സി(സി.എസ്)/ബി.സി.എ/എം ടെക്/എം.സി.എ/എം.എസ്സ്.സി(സി.എസ് ) തുടങ്ങിയവയാണ്.

ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ) (1 സെമസ്റ്റര്‍) കോഴ്സിന് പ്ലസ് ടു/തത്തുല്യമാണ് യോഗ്യത. അപേക്ഷാ ഫോറവും പ്രോസെപ്ക്ടസും www.ihrdadmissions.org  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം, അതിന്റെ പ്രിന്റൗട്ടും മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 20 ന് വൈകിട്ട് 4 മണിക്ക് മുന്‍പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:8547005000

 

date