Skip to main content

താത്ക്കാലിക നിയമനം

വട്ടിയൂർക്കാവ് ഗവ: വി.എച്ച്. എസ്. സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ കംപ്യൂട്ടർ സയൻസ്, നോൺ-വൊക്കേഷണൽ ടീച്ചർ ഇൻ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് (ജൂനിയർ) തസ്തികകളിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നു.

ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ഇതിനായുള്ള അഭിമുഖം ജൂൺ 5ന് ഉച്ചയ്ക്ക് 1.30ന് സ്കൂളിൽ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2360470

date