അഭിമുഖം
തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലെ പ്രവേശനത്തിന് ജൂണ്‍ അഞ്ചിന് രാവിലെ 10 മുതല്‍ ഒന്ന് വരെ കൊട്ടാരക്കര അവണൂരിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ അഭിമുഖം നടത്തും. ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയിന്‍ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യം.
യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാര്‍ എടുക്കുന്നവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: www.kimaacin ഫോണ്‍: 7994745316, 8547618290.
- Log in to post comments