Skip to main content

പോളി ടെക്‌നിക് ഡിപ്ലോമ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

പോളി ടെക്‌നിക് ഡിപ്ലോമ കോഴ്‌സ് 2026-27 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ https://diploma.polyadmission.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. അംഗീകരിച്ച പ്രോസ്‌പെക്ടസും അനുബന്ധങ്ങളും നിര്‍ദ്ദേശങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്. ചേലക്കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലീജന്റ്‌സ് ആന്‍ഡ് മെഷീന്‍ ലേണിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനം ലഭ്യമാണ്. അഡ്മിഷന്‍ നടപടികളുമായി ബന്ധപ്പെട്ട് സഹായം ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്കായി കോളേജില്‍ രാവിലെ 9.15 മുതല്‍ വൈകിട്ട് 4.15 വരെ ഹെല്‍പ്പ് ഡസ്‌ക്ക് പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 7356731878.

date