Post Category
അധ്യാപക ഒഴിവ്
ഒല്ലൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 വര്‍ഷത്തേക്കുള്ള അതിഥി അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷന് വിഷയങ്ങളിലേക്കുള്ള അതിഥി അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ നാലിനും, ഹിന്ദി, മലയാളം, ജേണലിസം വിഷയങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ അഞ്ചിനും നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് രജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യു ദിവസം രാവിലെ 10 ന് അസ്സല് രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2357700
date
- Log in to post comments