Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

തിരുവനന്തപുരം ദേശീയ തൊഴില്‍ സേവനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എന്‍ഐഇഎല്‍ടി നടത്തുന്ന ഒരു വര്‍ഷത്തെ സൈബര്‍ സെക്യൂരിട്ടി വെബ് ഡവലപ്‌മെന്റ് അസോസിയേറ്റ് കമ്പ്യൂട്ടര്‍ കോഴ്‌സിലേക്കാണ് പ്രവേശനം.

കെല്‍ട്രോണിന്റെ കോഴിക്കോട്ടുള്ള നോളജ് സെന്ററിലാണ് കോഴ്‌സ് നടത്തുന്നത്. 30 വയസ്സില്‍ താഴെ പ്രായമുള്ള മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു പാസ്സായ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്‌റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0495 2301772, 8590605275.
 

date