Post Category
അസാപ്പില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ് ട്രെയ്നിംഗ് കോഴ്സ്
സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ലക്കിടി നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിയറി, പ്രായോഗിക പരിശീലനം, ഹാന്‍ഡ്സ്-ഓണ്‍ അനുഭവം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ കോഴ്സ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ലഭ്യതയ്ക്കുള്ള സാധ്യതയും ഉറപ്പുമുണ്ട്. കോഴ്സില്‍ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു പാസാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ 9495999667,9895967998 എന്ന നമ്പറില്‍ ബന്ധപ്പെടാം. കോഴ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. https://forms.gle/THbV5Su474kNiTpCA
അപേക്ഷിക്കേണ്ട അവസാന തിയതി: 2026 ജൂണ്‍ 12.
date
- Log in to post comments