Skip to main content

ലോക പുകയില വിരുദ്ധ ദിനം ജില്ലാതല ഉദ്ഘാടനം

ലോക പുകയില വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനവും കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ പരിധിയില്‍ ഉള്‍പ്പെടുന്ന 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  പുകയില വിമുക്ത വിദ്യാലയ സര്‍ട്ടിഫിക്കറ്റ് വിതരണവും കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം, കേരള വൊളന്ററി ഹെല്‍ത്ത് സര്‍വീസസ്, കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പരിസരം മുതല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൊറ്റശ്ശേരി വരെ ബോധവത്ക്കരണ റാലിയും ഇസാഫ് സ്‌കൂള്‍ ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും, അസംപ്ഷന്‍ സ്‌ക്കൂള്‍ ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികളുടെ മൈമും അനുബന്ധമായി നടന്നു. കോട്പ നിയമവും പുകയിലയും ആരോഗ്യ പ്രശ്‌നങ്ങളെയും സംബന്ധിച്ച് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി എം രാധാകൃഷ്ണന്‍ ക്ലാസെടുത്തു.

പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടിയില്‍ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കലില്‍  അധ്യക്ഷയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറും എന്‍.സി.ഡി നോഡല്‍ ഓഫീസറുമായ ഡോ. കാവ്യ കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന റിഷാദ് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ, മെമ്പര്‍മാരായ സന്ധിക, അനില്‍കുമാര്‍, ജോജോ പുന്നക്കല്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് സയന, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി സന്തോഷ് കുമാര്‍, ഹെഡ്മിസ്ട്രസ് ടി സബിത, കാഞ്ഞിരപ്പുഴ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എസ് രാമപ്രസാദ്  എന്നിവര്‍ സംസാരിച്ചു.              
 

date