Skip to main content

പരിശീലനം ആരംഭിച്ചു

ജില്ലാ പഞ്ചായത്ത് പദ്ധതിയായ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ നിയമനത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍ സരിത ഉദ്ഘാടനം ചെയ്തു. ജൂണ്‍ അഞ്ച് വരെയാണ് റെസിഡന്‍ഷ്യല്‍ ട്രെയിനിങ് നടക്കുന്നത്.

ചക്കാന്തറ പാസ്റ്ററല്‍ സെന്‍ട്രലില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി സിന്ധു അധ്യക്ഷയായി. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പ്രേംന മനോജ് ശങ്കര്‍, വനിതാ സംരക്ഷണ ഓഫീസര്‍ ഇ ജെഷിത, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആര്‍ രമ, ജൂനിയര്‍ സൂപ്രണ്ട് പി രതി തുടങ്ങിയവര്‍ പങ്കെടുത്തു.

date