Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

പാലക്കാട് കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ സൗജന്യ 'ഒ' ലെവല്‍ കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ദേശീയ തൊഴില്‍ സേവന കേന്ദ്രമാണ് കോഴ്‌സ് നടത്തുന്നത്. 30 വയസില്‍ താഴെ പ്രായമുള്ള മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു പാസായവര്‍ക്കാണ് അവസരം. അവസാന തീയതി ജൂണ്‍ 20. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 0491 2504599, 8590605273.
 

date