Skip to main content

പ്രമാണ പരിശോധന

01.09.2025 ൽ വിജ്ഞാപനം ചെയ്ത - തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് പ്രസ് മാനേജർ (കാറ്റഗറി നമ്പർ 45/2025)അസിസ്റ്റന്റ് മെഷീൻ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 46/2025)കമ്പോസിറ്റർ കം പ്രൂഫ് റീഡർ (കാറ്റഗറി നമ്പർ 47/2025)ഗോൾഡ് സ്മിത്ത് (കാറ്റഗറി നമ്പർ 50/2025) എന്നീ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ പ്രമാണ പരിശോധന ജൂൺ 8ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. അന്നേ ദിവസം രാവിലെ 9 മുതൽ അസിസ്റ്റന്റ് പ്രസ് മാനേജർ തസ്തികയുടേയും10 മുതൽ അസിസ്റ്റന്റ് മെഷീൻ ഓപ്പറേറ്റർ തസ്തികയുടേയുംഉച്ചകഴിഞ്ഞ് 2 മുതൽ കമ്പോസിറ്റർ കം പ്രൂഫ് റീഡർഗോൾഡ് സ്മിത്ത് തസ്തികകളുടേയും പ്രമാണ പരിശോധന നടത്തും. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാകുന്നതിനുള്ള മെമ്മോ ഉദ്യോഗാർത്ഥികളുടെ 'ദേവജാലികപ്രൊഫൈലിലെ Document Verification Memo -> Download Memo എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും വെരിഫിക്കേഷൻ മെമ്മോയും സഹിതം നേരിട്ട് ഹാജരാകണം. പ്രമാണ പരിശോധനയുടെ സമയംസ്ഥലംതീയതി എന്നിവ മാറ്റി നൽകുന്നതല്ല. പ്രമാണ പരിശോധന അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പരിലേക്ക് എസ്എംഎസ് മുഖേനയും അയച്ചിട്ടുണ്ട്.

അപേക്ഷ സമർപ്പിച്ചതും തുടർനിയമനപ്രക്രിയകളിൽ നിന്നും അയോഗ്യരായിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് ദേവജാലിക പ്രൊഫൈലിലെ APPLICATIONS -> MY APPLICATIONS ൽ അതത് തസ്തികയുടെ ACTION കോളത്തിൽ അപേക്ഷയുടെ തൽസ്ഥിതിയും നിരസിക്കുവാനുള്ള കാരണവും നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക്www.kdrb.kerala.gov.in.

പി.എൻ.എക്‌സ്. 1772/2026

date