പി.ജി. ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് 2026-2027 വർഷത്തെ പ്രവേശനത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിൽ ബി.എസ്.സി ബിരുദം അല്ലെങ്കിൽ ബി.എസ്.സി/ബി.എ സൈക്കോളജിയിലോ ബി.എസ്.സി ഹോംസയൻസിലോ ബിരുദം നേടിയ പെൺകുട്ടികൾക്ക് കോഴ്‌സിന് അപേക്ഷിക്കാം. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്ക് മതിയാകും. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസ്സായാൽ മതിയാകും. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഓൺലൈനിലൂടെയോ അല്ലെങ്കിൽ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോം ഉപയോഗിച്ചോ അപേക്ഷാഫീസ് ഒടുക്കാം. അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്.ടി വിഭാഗത്തിന് 400 രൂപയുമാണ്. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് ഓൺലൈനായി ജൂൺ 12 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471-2560361, 362, 363, 364 www.lbscentre.kerala.gov.in.
പി.എൻ.എക്‌സ്. 1775/2026
- Log in to post comments