Skip to main content

നിഷ്-ൽ ശ്രവണപരിമിതർക്കുള്ള ഡിഗ്രി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് കേൾവിക്കുറവുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ബി എസ്. സി കംപ്യൂട്ടർ സയൻസ് (എച്ച്‌ഐ)ബി.കോം (എച്ച്‌ഐ)ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്‌ഐ) എന്നീ ഡിഗ്രി പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രോഗ്രാമുകൾ കേരളാ യൂണിവേഴ്‌സിറ്റി അംഗീകൃതമാണ്. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. അപേക്ഷഫോറംപ്രോസ്പെക്ടസ് എന്നിവ http://admissions.nish.ac.in ൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 17.

പി.എൻ.എക്‌സ്. 1776/2026

date