Skip to main content

ജോബ് ഡ്രൈവ് എട്ടിന്

 

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ എട്ടിന്  ജോബ് ഡ്രൈവ് നടത്തും. സ്വകാര്യ മേഖലയിലെ മൂന്ന് പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള  ബ്രാഞ്ച് മാനേജര്‍, കാഷ്യര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ സിവില്‍/ അക്കൗണ്ടിങ്/ സൈബര്‍ സെക്യൂരിറ്റി ഫാക്കല്‍റ്റി, സാപ് ട്രെയിനര്‍ എന്നീ ഒഴിവുകളാണുള്ളത്. യു.ജി/ പി.ജി, ബി. കോം, ബി ഇ/ എം ഇ എന്നീ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.
രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം  എംപ്ലോയബിലിറ്റി സെന്ററില്‍   എത്തിച്ചേരണം.  മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രസീത്, ബയോഡാറ്റ കോപ്പി എന്നിവ മതിയാകും.  ഫോണ്‍: 0491 2505435, 2505204.

 

date