Skip to main content

പത്താംതരം, ഹയർസെക്കന്ററി തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ ജൂൺ 15 വരെ നീട്ടി

 

      സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്ത്, ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് ജൂൺ 15 വരെ അപേക്ഷിക്കാമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് സാധാരണ എസ്.എസ്.എൽ.സി പാസാകുന്നവരെപ്പോലെ തന്നെ ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി നിയമനത്തിനും അർഹതയുണ്ടാകും.

 

പത്താംതരം തുല്യത കോഴ്സിന് അപേക്ഷിക്കുന്നവർക്ക് മെയ് ഒന്നിന് 17 വയസ്സ് പൂർത്തിയായിരിക്കണം. 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1950 രൂപയാണ് കോഴ്സ് ഫീസ്. എസ്.സി/എസ്.റ്റി വിഭാഗക്കാർ രജിസ്ട്രേഷൻ ഫീസായ 100 രൂപ മാത്രം അടച്ചാൽ മതിയാകും.

 

പത്താം ക്ലാസ് പാസായി മെയ് ഒന്നിന് 22 വയസ്സ് പൂർത്തിയായവർക്ക് ഹയർ സെക്കന്ററി തുല്യത കോഴ്സിലെ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം. ഹയർ സെക്കന്ററി തുല്യതയ്ക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ ആകെ കോഴ്സ് ഫീസ് 2600 രൂപയാണ്.

എസ്.സി/എസ്.റ്റി വിഭാഗത്തിൽപ്പെട്ടവർ 300 രൂപ രജിസ്ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതിയാകും. 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവർക്കും ട്രാൻസ്ജൻഡർ പഠിതാക്കൾക്കും കോഴ്സ് ഫീസ് പൂർണ്ണമായും സൗജന്യമാണ്. കൂടാതെ, ട്രാൻസ്ജൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പഠനകാലയളവിൽ പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപയും ഹയർ സെക്കന്ററി തുല്യതയ്ക്ക് 1250 രൂപയും ലഭിക്കുന്നതാണ്.

 

താൽപര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരെയോ സമീപിക്കുക. ഫോൺ - 0487 2365024,9496877913, 7558941039. വെബ്സൈറ്റ് - kslma.keltron.in /www.literacymissionkerala.org

date