Skip to main content

പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സ്വയംതൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു

 

 

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂർ ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട, 18നും 60 നും ഇടയിൽ പ്രായമുളള തൊഴിൽരഹിതർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്.

 

ആറ് ശതമാനം പലിശ നിരക്കിൽ ഒരു ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെയാണ് വായ്പയായി അനുവദിക്കുക. അഞ്ചു സെന്റിൽ കുറയാത്ത വസ്തു ജാമ്യത്തിന്റെയോ ഉദ്യോഗസ്ഥ ജാമ്യത്തിന്റെയോ ഈടിന്മേലാണ് വായ്പ ലഭ്യമാക്കുക.

 

താത്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വായ്പയെക്കുറിച്ചുള്ള കൂടുതൽ വിശദവിവരങ്ങൾക്കുമായി തൃശ്ശൂർ രാമനിലയത്തിനു സമീപമുളള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ- 0487 2331556, 9400068508 . 

date