Post Category
സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് ജൂൺ അഞ്ചിന് എക്സൈസ് മന്ത്രി അഭിവാദ്യം സ്വീകരിക്കും
എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിൽ നിയമനം ലഭിച്ച്, എക്സൈസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 66 സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് ജൂൺ അഞ്ചിന് രാവിലെ എട്ടിന് തൃശ്ശൂർ സ്റ്റേറ്റ് എക്സൈസ് അക്കാദമി ആൻ്റ് റിസർച്ച് സെന്റർ പരേഡ് ഗ്രൗണ്ടിൽ നടത്തും. എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് പരേഡ് പരിശോധിക്കും.
എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു പങ്കെടുക്കും.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 66 ട്രെയിനികളിൽ 41 ബിരുദധാരികളും, ഏഴ് ബിരുദാനന്തര ബിരുദധാരികളും, എട്ട് ബി.ടെക് ബിരുദധാരികളും, ഒരു എം.ബി.എ ബിരുദധാരിയും, ഒരു ബി.എഡ് ബിരുദധാരിയും, ആറ് ഡിപ്ലോമ യോഗ്യതയുള്ളവരും ഉൾപ്പെടുന്നു.
date
- Log in to post comments