Skip to main content

ഐ.എച്ച്.ആർ.ഡി യിൽ വിവിധ കമ്പ്യൂട്ടർ, തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

 

 ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള സെന്റർ ഫോർ അഡ്വാൻസ്‌ഡ് ടെക്നോളോജി ആൻഡ് സ്കിൽസിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന പി.എസ്.സി അംഗീകാരമുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി , ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻറ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളിലേക്കും, ആറ് മാസം കാലാവധിയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് എന്നീ കോഴ്സുകളിലേക്കുമാണ് പ്രവേശനം. ഫുൾ ടൈം, പാർട്ട് ടൈം, ഓൺലൈൻ, ഓഫ്‌ലൈൻ, ഈവനിംഗ് ബാച്ചുകളായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകൾ. എസ്.സി, എസ്.റ്റി, ഒ.ഇ.സി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യങ്ങളും ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രവേശനത്തിനായി തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി സെന്ററുമായി നേരിട്ടോ അല്ലെങ്കിൽ 0471-2550612, 8547005087, 9495069307, 8136882389 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.

date