Skip to main content

കണ്‍ട്രോള്‍ റൂം സജ്ജമായി

മണ്‍സൂണ്‍ കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സേവനം നല്‍കുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തികുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊന്നാനി, താനൂര്‍ കേന്ദ്രങ്ങളിലായി രണ്ട് റെസ്‌ക്യൂ ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓരോ ബോട്ടിലും മൂന്ന് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള കാപ്റ്റന്‍മാരും, ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി എട്ട് സീ റസ്‌ക്യൂ ഗാര്‍ഡുമാരും ഉണ്ടാകും.  ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 10 ഹാര്‍ബര്‍ ബേസ്ഡ് റസ്‌ക്യൂ ഗാര്‍ഡുമാരെയും നിയമിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍: 0494-2667428,  0494-2666428, 9745321680.

 

date