പരിസ്ഥിതി ദിനാചരണം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
സാമൂഹിക വനവൽക്കരണ വിഭാഗം കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 5 വെള്ളി) രാവിലെ 9.30ന് ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവഹിക്കും. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകും.കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഭുൽ അഗർവാൾ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഗോപകുമാർ, സനിൽ കാണക്കാലിൽ, ഷീബ പുന്നൻ, കെ.കെ. പ്രസാദ്, സാലി മാത്യൂസ്, ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ ബിന്ദു സന്തോഷ്, ജിഷ ജോഷി, ഉനൈസ് പാലപ്പറമ്പിൽ, ചിന്മയ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സുജാത, സാമൂഹിക വനവൽക്കരണ വിഭാഗം കോട്ടയം റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. ലേഖ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി. സുഭാഷ് എന്നിവർ പ്രസംഗിക്കും.
- Log in to post comments