Post Category
നഗരത്തിലെ ഗതാഗതകുരുക്ക്: ഉദ്യോഗസ്ഥ സമിതിയുടെ പരിശോധന ഇന്ന്
കോട്ടയം നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം തേടുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥസമിതി ഇന്ന് (ജൂൺ 4, വ്യാഴം) എ.സി. റോഡിൽ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. എം.സി റോഡിൽ ചിങ്ങവനം മുതൽ സംക്രാന്തി വരെയുള്ള ഇടങ്ങളിലെ നിലവിലെ ഗതാഗത സാഹചര്യം വിലയിരുത്താനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 10.30 മുതൽ പരിശോധന നടത്തുന്നത്. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ജൂൺ ഒന്നിന് ചേർന്ന യോഗത്തിലാണ് സമിതി രൂപീകരിക്കാൻ തിരുമാനമായത്.
date
- Log in to post comments